'ഹൃദയത്തിലാണ് ഗാന്ധിജി' ; KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി പ്രഭാഷണവും പൊതുയോഗവും സംഘടിപ്പിച്ചു


മയ്യിൽ :-
കണ്ണൂരിൽ ജനുവരി 19 മുതൽ നടക്കുന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ്റെ  സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കെ. എസ്.എസ്.പി. എ കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഹൃദയത്തിലാണ് ഗാന്ധിജി' എന്ന വിഷയത്തിൽ മയ്യിൽ ടൗണിൽ പ്രഭാഷണ സദസ്സ് സംഘടിപ്പിച്ചു.

 DCC ജനറൽ സെക്രട്ടറി അഡ്വ.കെ.സി.ഗണേശൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. DCC ജനറൽ സെക്രട്ടറി അഡ്വ.ഇ. ആർ.വിനോദ് മുഖ്യ പ്രഭാഷണം നടത്തി. പി.ശിവരാമൻ അധ്യക്ഷത വഹിച്ചു.കെ.പി.ശശിധരൻ,സി .എച്ച്.മൊയ്തീൻകുട്ടി,ഡോ.വി.എൻ.രമണി,സി.വാസുമാസ്റ്റർ,സി.ശ്രീധരൻ മാസ്റ്റർ,പി.കെ.പ്രഭാകരൻ,കെ.പി.ചന്ദ്രൻ,കെ.സി.രമണി ടീച്ചർ,കെ.സി.രാജൻ ,എൻ . കെ.മുസ്തഫ,കെ.മാധവൻ എന്നിവർ പ്രസംഗിച്ചു.

Previous Post Next Post