കണ്ണൂർ:-ബ്ലൂ ഫ്ലാഗ് ലഭ്യമായതിനെ തുടർന്ന് അഴീക്കോട് ചാൽ ബീച്ചിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതികൾ ചർച്ച ചെയ്യുന്നതിന് സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജുവിന്റെ ചേംബറിൽ കെ.വി സുമേഷ് എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. രണ്ടു കോടി രൂപയുടെ ഡിപിആർ തയ്യാറാക്കി രണ്ടാഴ്ചയ്ക്കകം സമർപ്പിക്കുവാൻ ഡി ടി പി സി ചെയർമാൻ കൂടിയായ ജില്ലാ കലക്ടറോട് യോഗം നിർദ്ദേശിച്ചു.
