കുറ്റ്യാട്ടൂർ :- ജോലിക്കിടെ കളഞ്ഞുകിട്ടിയ സ്വർണ്ണ പാദസരം ഉടമസ്ഥയെ തിരിച്ചേൽപ്പിച്ച് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങൾ. ബിന്ദു, ഗൗരി, പ്രിയ എന്നിവരാണ് മാതൃകയായത്.
പാവന്നൂർ ഭാഗത്ത് ജോലി ചെയ്യുന്നതിനിടെയാണ് പാദസരം കളഞ്ഞുകിട്ടിയത്. തുടർന്ന് ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു.
