കണ്ണാടിപ്പറമ്പ് :- ദേശസേവ യു.പി സ്കൂളിൽ 'തിളക്കം' ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. വ്യായാമത്തോടെ തുടക്കം കുറിച്ച ക്യാമ്പിൻ്റെ ഉദ്ഘാടനം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.റഹ്മത്ത് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അനിൽ കുമാറിൻ്റെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വികസന കമ്മിറ്റി ചെയർപേഴ്സൺ സ്റ്റാഫ് സെക്രട്ടറി ബിന്ദു.എ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
വിവിധയിനങ്ങളിലായി പ്രേമലത ടീച്ചർ, ഇ.എം ശ്രീകേഷ്, ഉനൈസ്.എം, ഷമ്യ കെ.സി, നജീറ എം.പി, ജനു ആയിച്ചാംകണ്ടി, അബ്ദുൾ ജബ്ബാർ.പി, നൗഫൽ മാസ്റ്റർ, മിനേഷ് മണക്കാട് എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു. സീനിയർ അസിസ്റ്റൻഡ് വി.കെ സുനിത സ്വാഗതവും എസ്.ആർ.ജി കൺവീനർ വി.വി. രമ്യ നന്ദിയും പറഞ്ഞു.
കുട്ടികളുടെ ചിന്ത - ഭാവന - ബുദ്ധി വികാസത്തിനുതകുന്ന വിധത്തിലുള്ള വിഭിന്നങ്ങളായ പരിശീലനങ്ങളാണ് ക്യാമ്പിൽ നടന്നത്. എൽ.പി, യു.പി വിഭാഗങ്ങൾക്കായി പ്രത്യേകം പരിശീലന ക്ലാസ് നടത്തി. മാപ്പിളപ്പാട്ടിനെ കുറിച്ചും അനുദിനം അപ്രത്യക്ഷമാകുന്ന നാടൻ പാട്ടുകളെ കുറിച്ചുമുള്ള അറിവുകൾ നൽകി. തുടർന്ന് രാത്രി ക്യാമ്പ് ഫയറോടെ ഏകദിന പരിശീലന പരിപാടി സമാപിച്ചു.
