ശബരിമലയെ തകർക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധം; കൊളച്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് 'ശബരിമല സംരക്ഷണ ജ്യോതി' തെളിയിച്ചു


കൊളച്ചേരി:- ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിലുള്ള സി.പി.എം നേതാക്കൾക്ക് സംരക്ഷണമൊരുക്കുന്ന പിണറായി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ "ശബരിമല സംരക്ഷണ ജ്യോതി" തെളിയിച്ചു.

കമ്പിൽ എം.എൻ. ചേലേരി സ്മാരക മന്ദിരത്തിന് മുൻപിൽ വെച്ച് നടന്ന ചടങ്ങ് കൊളച്ചേരി പഞ്ചായത്ത് എട്ടാം വാർഡ് മെമ്പറും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായ ശ്രീമതി ടിന്റു സുനിൽ ഉദ്ഘാടനം ചെയ്തു. ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ അഴിമതിക്ക് കുടപിടിക്കുന്ന സർക്കാരിന്റെ നിലപാടുകൾക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് അവർ പറഞ്ഞു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ ചേലേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീജേഷ് കൊളച്ചേരി, കലേഷ് ചേലേരി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. രജീഷ് മുണ്ടേരി പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.അഷ്‌റഫ് പള്ളിപ്പറമ്പ്, മുസ്തസിൻ, അഖിൽ, യദു നിജിൽ , അഭിനവ് ,  തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. റൈജു പി.വി നന്ദി പ പറഞ്ഞു.

Previous Post Next Post