കൊളച്ചേരി എ.യു.പി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗവും കുട്ടികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

 



കൊളച്ചേരി : -കൊളച്ചേരി എ.യു.പി സ്കൂളിൽ  ജനറൽബോഡി യോഗവും അനുമോദനവും നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് കെ.വി പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് റിജിന.പി അധ്യക്ഷത വഹിച്ചു.

നാഷണൽ ഗെയിംസിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും സംസ്ഥാന സവിശേഷ സർഗോത്സവത്തിൽ മികച്ചപ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത നിവേദ്യ പി.വി, ഇസ്ലാമിക് എജുക്കേഷൻ ബോർഡിൻ്റെ സ്മാർട്ട്സ്കോളർഷിപ്പിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് എം കെ എന്നിവരെ അനുമോദിച്ചു.

എം.ശ്രീജ ടീച്ചർ, സഹീർ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രധാനധ്യാപിക എം.താരാമണി ടീച്ചർ സ്വാഗതവും  സെക്രട്ടറി എം.നിഷ ടീച്ചർ നന്ദിയും പറഞ്ഞു.




Previous Post Next Post