പള്ളിപ്പറമ്പ്: കൊളച്ചേരി പഞ്ചായത്തിന്റെ കീഴിൽ പള്ളിപ്പറമ്പിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ജിമ്മിന് ഐ എൻ സി വേരിയേഴ്‌സും, പള്ളിപ്പറമ്പ് ബൂത്ത് കമ്മിറ്റിയുടെ സംയുക്തമായി 43 ഇഞ്ച് സ്മാർട്ട് ടി വി സംഭാവന ചെയ്തു.
ചടങ്ങിന് വാർഡ് പഞ്ചായത്ത് അംഗം ടിന്റു സുനിൽ നേതൃത്വം നൽകി, മുൻ പഞ്ചായത്ത് അംഗം മുഹമ്മദ് അഷ്‌റഫ് കെ അധ്യക്ഷത വഹിച്ചു, പള്ളിപ്പറമ്പ് ബൂത്ത് പ്രസിഡണ്ട് കെ പി മഹമൂദ്, കോടിപ്പോയിൽ ബൂത്ത് പ്രസിഡണ്ട് ഷുക്കൂർ കെ പി, ഐ എൻ സി വാരിയേഴ്‌സ് അഡ്മിന്മാരായ റാഫി കെ, അമീർ എൽ, കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം ജുഹൈറ എൽ കൂടാതെ ബൂത്ത് സ്ക്രട്ടറി നസീർ പി,മുനീർ കെ പി, നാസർ കെ എൻ, റാഷീദ് പി ടി, ജലീൽ എം വി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
