നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയം വാർഷിക ജനറൽ ബോഡി യോഗം ചേർന്നു


കരിങ്കൽക്കുഴി :- നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയം വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. പ്രസിഡണ്ട് കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.രമേശൻ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ആർ.ശ്രീദേവിയമ്മ രചിച്ച 'വൈകി വന്ന വസന്തം' എന്ന കവിത സമാഹാരം എഴുത്തുകാരി വായനശാല സെക്രട്ടറി വി.രമേശന് കൈമാറി. 

കെ.വി ശശിധരൻ, പി.അഖിലേഷ്, പി.പി ഗോവിന്ദൻ, പി.പ്രസീത എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയ ഹൃദ്യ പ്രദീപിനെ അനുമോദിച്ചു. വി.ശ്രീധരൻ മാസ്റ്റർ ഉപഹാരം നൽകി.



Previous Post Next Post