മാണിയൂർ :- മാണിയൂർ ഭഗവതി വിലാസം എ.എൽ.പി സ്കൂളിൽ നടന്ന NSS ക്യാമ്പിൽ പങ്കെടുത്ത ചട്ടുകപ്പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ശേഖരിച്ച പുസ്തകങ്ങൾ കൈമാറി. കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം ഭാരവാഹികൾ 45 ഓളം പുഡ്‌തകങ്ങളാണ് ഏറ്റുവാങ്ങിയത്.
ഭഗവതി വിലാസം എ.എൽ.പി സ്കൂളിൽ നടന്ന പരിപാടി കുറ്റ്യാട്ടൂർ ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. NSS വളണ്ടിയർമാർ, കോർഡിനേറ്റർ പ്രസന്ന ടീച്ചർ, വായനശാല ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
