കണ്ണാടിപ്പറമ്പ് :- വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിലെ തിരുവപ്പന ഉത്സവത്തിന് തുടക്കമായി. ജനുവരി 7 വരെയാണ്. ഉത്സവാഘോഷ പരിപാടി. ശബരിമല മുൻ മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു.
ഇന്ന് ജനുവരി 1 വ്യാഴാഴ്ച രാത്രി 7 മണിക്ക് ഉത്തരകേരള വള്ളുവൻകടവ് കൈകൊട്ടിക്കളി മത്സരം. ജനുവരി 2 വെള്ളിയാഴ്ച രാത്രി 7 മണിക്ക് കലാപരിപാടികൾ, ജനുവരി 3 ശനിയാഴ്ച രാത്രി 7 മണിക്ക് നൃത്തസംഗീത, നാടകം. ജനുവരി 4 ഞായറാഴ്ച രാവിലെ 10 ന് സൗജന്യ മെഡിക്കൽ ക്യാമ്പ്, വൈകീട്ട് സർപ്പബലി, ജനുവരി 5 തിങ്കളാഴ്ച രാത്രി 7 മണിക്ക് നൃത്തസന്ധ്യ, ജനുവരി 6 ചൊവ്വാഴ്ച വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, കാഴ്ചവരവ്, രാത്രി 8 മണിക്ക് ഗാനമേള, 10 മണിക്ക് മീനമൃത് എഴുന്നള്ളത്ത്, ജനുവരി 7 ബുധനാഴ്ച പുലർച്ചെ 4 മണിക്ക് ഗുളികൻ തിറ, 5 മണിക്ക് തിരുവപ്പന വെള്ളാട്ടം, 8 മണിക്ക് എടലാപുരത്ത് ചാമുണ്ഡിയുടെ തിറ, ഉച്ചക്ക് കൊടിയിറക്കൽ. ഉത്സവദിനങ്ങളിൽ മുത്തപ്പൻ വെള്ളാട്ടം ഉണ്ടാകും.
