മയ്യിൽ :- ലയൺസ് ഇന്റർനാഷണൽ ഹംഗർ സർവ്വീസ് വീക്കിന്റെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊളച്ചേരിയിലെ പഴയകാല കർഷക തൊഴിലാളിയും, വയോധികനുമായ കെ.കുമാരനെ മൊമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
തനത് കൃഷി രീതിയിലുള്ള തന്റെ നാട്ടറിവുകൾ നാടിനും, നാട്ടുകാർക്കും പകർന്നു നൽകുന്നത്തിനും ഇന്നും കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നതിനുമാണ് ആദരവ്. മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ പി.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി കെ.വി സുഭാഷ്, സി.കെ പ്രേമരാജൻ, ശിവരാമൻ, പി.കെ ശശി, മറ്റ് ക്ലബ് അംഗങ്ങളും പങ്കെടുത്തു.
