ഇനി ഫയർ വുമൻ ഇല്ല ; ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ മാത്രം


തിരുവനന്തപുരം :- അഗ്നി രക്ഷാസേനയിലും ഉദ്യോഗ തസ്തികയിൽ ലിംഗസമത്വം ഉറപ്പാക്കി ഉത്തരവ്. സേനയിലുണ്ടായിരുന്ന 'ഫയർ വുമൻ' എന്ന തസ്തികയുടെ പേര് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എന്നാക്കി. അഗ്നിരക്ഷാസേനയിൽ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കാനായി 2018-ലാണ് 100 ഫയർ വുമൻ തസ്തിക സർക്കാർ സൃഷ്ടിച്ചത്. ഈ തസ്തികയുടെ പേര് ഇതേരീതിയിൽ തുടരുകയായിരുന്നു. 

വകുപ്പിലെ അടിസ്ഥാന തസ്തികകൾ 'ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ' എന്ന് പുനർനാമകരണം ചെയ്തതിനാൽ ഫയർ വുമൻ തസ്തിക 'വുമൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ' എന്നാക്കണമെന്ന് കഴിഞ്ഞവർഷം അഗ്നിരക്ഷാവി ഭാഗം മേധാവി സർക്കാരിനോട് ശുപാർശചെയ്തിരുന്നു. എന്നാൽ, ഇക്കാര്യം പരിശോധിച്ച് ലിംഗസമത്വം ഉറപ്പാക്കാ നായി അടിസ്ഥാന തസ്തികകളെല്ലാം 'ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ' എന്നാക്കി സർക്കാർ ഉത്തരവിറക്കുകയായിരുന്നു.

Previous Post Next Post