കണ്ണൂർ :- എല്ലാ നിറങ്ങളും ചെടികളും പൂക്കളുമുണ്ട് ഇവിടെ പൂങ്കാവനമായി അണിഞ്ഞൊരുങ്ങി നഗരം. കണ്ണൂർ പോലീസ് മൈതാനത്തെ പുഷ്പോത്സവ നഗരിയിലെത്തിയാൽ നിങ്ങളുടെ പുന്തോട്ടവും പൂത്തുലയും. നഗരയിലെ പ്രവേശനകവാടം കഴിഞ്ഞാൽ നിങ്ങളെ സ്വീകരിക്കുക 12000 ചതുരശ്ര അടിയിൽ ഒരുക്കിയ വർ ണോദ്യാനമാണ്. വിവിധതരം ജമന്തി, ആന്തൂറിയം, ഓർക്കിഡ്, ഫിലോഡെൻഡ്രം, റോസ്, പലവർണത്തിലുള്ള ഇല ച്ചെടികൾ, ബോൺസായ് മരങ്ങളുമെല്ലാം ചേർന്ന് നിറപ കിട്ടാർന്നു ഉദ്യാനം.
പൂക്കൾക്ക് നടുവിൽ നിന്ന് പടങ്ങൾ പകർത്താൻ ഫോട്ടോ ബുത്തുമുണ്ട്. ഇതെല്ലാം നടന്നു കാണാം, ഇഷ്ടമുള്ള ചെടികൾ വാങ്ങാം. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളായ ആറളം ഫാം, കരിമ്പം ഫാം, വെജിറ്റബിൾ ആൻ്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, അനർട്ട്, റെയ്‌ഡ്‌കോ എന്നിവയുടെ സ്റ്റാളുകളുമുണ്ട്. 70 രൂപയാണ് ടിക്കറ്റ് നിരക്ക്. 80 വയസ്സ് കഴിഞ്ഞവർക്കും 5 വയസ്സിന് താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി 3 ന് സമാപിക്കും.
ഉദ്ഘാടന ചടങ്ങിൽ കളക്ടർ അരുൺ കെ.വിജയൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ, മുഖ്യാതിഥികളായി ചടങ്ങിൽ കാർഷിക അവാർഡ് ജേതാവ് എൻ.വി രാഹുലിനെ അനുമോദിച്ചു. അസിസ്റ്റൻ്റ് കളക്ടർ എഹ്‌തരെ മുഫസിർ, സംഘാടകസമിതി ജനറൽ കൺവീനർ പി.വി രത്‌നാകരൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻചാർജ് തുളസി ചെങ്ങാട്ട്, കൗൺസിലർ കെ.വി വത്സല എന്നിവർ സംസാരിച്ചു.
