മംഗളൂരു :- ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് വസ്ത്രധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. പുരുഷൻമാർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഷർട്ട് ഊരിവെക്കണം. മുമ്പ് അതിരാവിലെ മഹാപൂജയിൽ പങ്കെടുക്കുന്ന ഭക്തർക്ക് മാത്രമേ ഇത് ബാധകമായിരുന്നുള്ളൂ.
പുതിയ നിയമപ്രകാരം ദർശനസമയത്ത് പുരുഷൻമാർ ഷർട്ട് ധരിക്കരുത്. സ്ത്രീകൾ പരമ്പരാഗതമായ വസ്ത്രം ധരിക്കണം. ജീൻസ്, ടീ-ഷർട്ട്, കൈ പിടിപ്പിക്കാത്ത വസ്ത്രങ്ങൾ എന്നിവയ്ക്കും വിലക്കുണ്ട്. ചരിത്രപ്രധാനമായ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പവിത്രതയും പാരമ്പര്യവും സംരക്ഷിക്കുന്നതിനാണ് തീരുമാനമെടുത്തതെന്നും ഭക്തർ നിർദേശം പാലിക്കണമെന്നും പര്യായ ശിരൂർമഠം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
