ദക്ഷിണ റെയിൽവേയിൽ 109 വണ്ടികൾക്ക് പുതിയ സ്റ്റോപ്പുകൾ ; കേരളത്തിൽ അനുവദിച്ചത് 13 ട്രെയിനുകൾക്ക്


കണ്ണൂർ :- ദക്ഷിണ റെയിൽവേയിൽ 109 വണ്ടികൾക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ചു. കേരളത്തിലെ ഏഴ് സ്റ്റേഷനുകളിലായി 13 ട്രെയിനുകളുടെ സ്റ്റോപ്പ് മാത്രമാണ് പട്ടികയിലുള്ളത്. ജനുവരി 26 മുതൽ ഫെബ്രുവരി രണ്ടുവരെയുള്ള തീയതികൾക്കുള്ളിൽ പുതിയ സ്റ്റോപ്പുകളിൽ വണ്ടികൾ നിർത്തിത്തുടങ്ങും. കോവിഡിന് ശേഷം നിർത്തലാക്കിയതും പുനഃസ്ഥാപിച്ചതും പുതുതായി അനുവദിച്ചതുമായ സ്റ്റോപ്പുകൾ ഇതിലുണ്ട്.

കേരളത്തിലെ 25-ലധികം സ്റ്റേഷനുകളിൽ കോവിഡിന് ശേഷം ഇപ്പോഴും തീവണ്ടികൾ നിർത്തുന്നില്ല. രാത്രി 12-നും പുലർച്ചെ 4 മണിക്കും ഇടയിൽ നിർത്തിയിരുന്ന ചെറുസ്റ്റേഷനുകളിലെ സ്റ്റോപ്പുകളാണ് പുനഃസ്ഥാപിക്കാൻ ബാക്കിയുളളത്. സ്റ്റേഷൻ വരുമാനത്തിന്റെ കണക്ക് അടിസ്ഥാനമാക്കി കോവിഡിന് ശേഷം നൂറോളം സ്റ്റോപ്പുകളാണ് കുറച്ചത്. കാഞ്ഞങ്ങാട് ഉൾപ്പെടെ സ്റ്റേഷനുകളിൽ ഒരേ വണ്ടി ഒരു റൂട്ടിൽ നിർത്തുകയും തിരിച്ചുപോകുമ്പോൾ ആ സ്റ്റേഷനിൽ നിർത്താതെയും പോകുന്നുണ്ട്.

സ്റ്റേഷനുകൾ, തീവണ്ടികൾ, നിർത്തുന്ന തീയതി

അമ്പലപ്പുഴ (ചെന്നൈ എമ്മോർ - ഗുരുവായൂർ - എമോർ എക്സ്പ്രസ്-ജനുവരി 26).

ഏറ്റുമാനൂർ (എറണാകുളം-കായംകുളം-എറണാകുളം മെമു-ജനുവരി 26).

ചെറിയനാട് (മധുര-ഗുരുവായുർ-മധുര എക്സ്‌പ്രസ് (ജനുവരി 26).

പരപ്പനങ്ങാടി (തിരുവനന്ത പുരം-വരാവൽ (ഫെബ്രുവരി 2), 

നാഗർകോവിൽ-ഗാന്ധിധാം (ജനുവരി 27)).

വടകര (തിരുവനന്തപുരം-വരാവൽ (ഫെബ്രുവരി രണ്ട്), തിരുവനന്തപുരം-ഭാവ്‌നഗർ (ജനുവരി 29), 

എറണാകുളം-പുണെ, പുണെ-എറണാകുളം സൂപ്പർ ഫാസ്റ്റ്, ജനുവരി-27, 28). 

തിരൂർ (ഹിസാർ-കോയമ്പത്തൂർ-ഹിസാർ സൂപ്പർഫാസ്റ്റ്-ജനുവരി 31). 

കണ്ണൂർ സൗത്ത് (തൃശ്ശൂർ-കണ്ണൂർ എക്സ്പ്രസ്-ജനുവരി 26).

Previous Post Next Post