കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊളച്ചേരി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു


കൊളച്ചേരി :- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊളച്ചേരി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. യൂണിയൻ മയ്യിൽ ബ്ലോക്ക് സെക്രട്ടറി സി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

യൂണിറ്റ് സെക്രട്ടറി എം.വി കരുണാകരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.ഉണ്ണിക്കൃഷ്ണൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റി നേതാക്കളായ സി..രാമകൃഷ്ണൻ മാസ്റ്റർ, സി.കെ ജനാർദ്ദനൻ നമ്പ്യാർ, വി.വി വിജയരാഘവൻ, കെ.കെ ലളിതകുമാരി, കെ.ജ്യോതി ടീച്ചർ എന്നിവർ സംസാരിച്ചു. എം.വി കരുണാകരൻ സ്വാഗതവും ടി.സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.

ബ്ലോക്ക് പ്രസിഡണ്ട് കെ.വി യശോദ ടീച്ചർ വരണാധികാരിയായിക്കൊണ്ട് പുതിയ വർഷത്തേക്കുള്ള കമ്മറ്റി അംഗങ്ങളെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു.

ഭാരവാഹികൾ 

പ്രസിഡണ്ട് : പി.രാമകൃഷ്ണൻ 

വൈസ് പ്രസിഡണ്ട് : എം.വി കരുണാകരൻ, എം.അംബുജാക്ഷി ടീച്ചർ, സി.സാവിത്രി ടീച്ചർ  

സെക്രട്ടറി : കെ.ഉണ്ണികൃഷ്ണൻ 

ജോയിന്റ് സെക്രട്ടറിമാർ : എ.പി രമേശൻ മാസ്റ്റർ, കെ.ജ്യോതി ടീച്ചർ, പി.ശശിധരൻ മാസ്റ്റർ 

ട്രഷറർ : ടി.സുബ്രഹ്മണ്യൻ 

ഓഡിറ്റർമാർ : എം.കരുണാകരൻ, പി.രാഘവൻ





Previous Post Next Post