ചട്ടുകപ്പാറ :- CITU വേശാല മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.സി ഹരിദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .കെ.പ്രിയേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.കൃഷ്ണൻ പതാക ഉയർത്തി. കെ.പ്രിയേഷ് കുമാർ രക്തസാക്ഷി പ്രമേയവും പി.അജിത അനുശോചന പ്രമേയവും അവതരിപ്പിച്ചു. മേഖലാ കൺവീനർ കെ.രാമചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
CITU ഏരിയ സെക്രട്ടറി എ.ബാലകൃഷ്ണൻ, പ്രസിഡണ്ട് കെ.നാണു, ഏരിയ വൈസ് പ്രസിഡണ്ട് ആർ.വി രാമകൃഷ്ണൻ,ഏരിയ കമ്മറ്റി അംഗങ്ങളായ കെ.വി പവിത്രൻ, കെ.പ്രകാശൻ എന്നിവർ സംസാരിച്ചു. കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. 15 അംഗ മേഖലാ കമ്മറ്റിയേയും കൺവീനറായി കെ.രാമചന്ദ്രനേയും തെരഞ്ഞെടുത്തു.



