CITU ജില്ലാ കമ്മറ്റി കണ്ണൂർ പോസ്റ്റ് ഓഫീസ് ഉപരോധം നടത്തി


കണ്ണൂർ :- കേന്ദ്ര ഗവൺമെന്റ് ഏകപക്ഷീയമായി അടിച്ചേൽപ്പിച്ച തൊഴിൽ ലേബർ കോഡുകൾ പിൻവലിക്കുക, കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി ദ്രോഹ-കർഷക വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കൊണ്ട് CITU ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ RS പോസ്റ്റ് ഓഫീസ് ഉപരോധം നടത്തി.

സംസ്ഥാന സെക്രട്ടറി കെ.കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു. കെ.പി സഹദേവൻ, കെ.അശോകൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.മനോഹരൻ സ്വാഗതം പറഞ്ഞു.




Previous Post Next Post