കൊളച്ചേരി :- അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് BSC, MRT 2021 ബാച്ച് ഫസ്റ്റ് റാങ്കും ഗോൾഡ് മെഡലും നേടിയ പെരുമാച്ചേരിയിലെ അഞ്ജന അനിൽ കുമാറിനെ DYFI പെരുമാച്ചേരി യൂണിറ്റ് അനുമോദിച്ചു.
DYFI കൊളച്ചേരി നോർത്ത് മേഖല സെക്രട്ടറി അക്ഷയ് ഉപഹാരം കൈമാറി. മേഖല കമ്മിറ്റി അംഗങ്ങളായ ആകാശ്, അഖിൽ, വിപിൻ പ്രസാദ്, അഭിജിത്ത്, രഞ്ജിത്ത്, ഉജിനേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
