കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിൽ RSS ഗണഗീതം പാടിപ്പിച്ചു; പ്രതിഷേധവുമായി DYFI


കണ്ണാടിപ്പറമ്പ്:- കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ നടന്ന തൃശ്ശൂർ പാട്ട് ഫാമിലി അവതരിപ്പിച്ച ഗാനമേളയിൽ RSS ന്റെ ഗണഗീതം പാടിപ്പിച്ചതിനെതിരെ DYFI കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖല കമ്മിറ്റി പ്രതിഷേധഷേധവുമായി രംഗത്ത്.

RSS അജണ്ടകൾ അമ്പലങ്ങൾ കേന്ദ്രീകരിച്ചു നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിതെന്നും ക്ഷേത്രങ്ങളിൽ ഉത്സവങ്ങളും കലാ പരിപാടികളും നടത്തുന്നത് നാടിന്റെ ഐക്യത്തെയും സാംസ്‌കാരിക പ്രവർത്തനങ്ങളെയും കൂട്ടി ഉറപ്പിക്കുന്നതാണെന്നും എന്നാൽ RSS ന്റെ നേതൃത്വത്തിൽ നടത്തുന്ന ഇത്തരം വർഗ്ഗീയ പ്രവർത്തനങ്ങളെ തിരിച്ചറിയാനും വിശ്വാസത്തിന്റെ പേരിൽ RSS അജണ്ടകൾ നടപ്പാക്കാനും ശ്രമിക്കുന്ന വർഗ്ഗീയ വാദികളുടെ ഇത്തരം ശ്രമങ്ങളെ തിരിച്ചറിയാനും ജനങ്ങൾ തയ്യാറാകണമെന്നും DYFI കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖല കമ്മിറ്റി പ്രസ്ഥാവനയിൽ പറഞ്ഞു.

നാട്ടിലെ ജനങ്ങളിൽ നിന്ന് പണം പിരിച്ച് പരിപാടി നടത്തി അവിടെ RSS ന്റെ ഗണഗീതങ്ങൾ അവതരിപ്പിക്കാനും ഉള്ള RSS ന്റെ വൃത്തികെട്ട വർഗ്ഗീയ നീക്കങ്ങൾ വിശ്വാസികളും ജനങ്ങളും തിരിച്ചറിയണമെന്നും RSS ഗണഗീതം ചടുലതയോടെ പഠിപ്പിച്ചവർ ദേശീയഗാനം തെറ്റിച്ചു പാടിയും നാടിന്റെ ദേശീയതയ്ക്ക് തന്നെ കോട്ടം പറ്റുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നുവെന്നും RSS ന്റെ ഇത്തരം വർഗ്ഗീയ ശ്രമങ്ങളെ എന്ത് വിലകൊടുത്തും ചെറുത്തു നിൽക്കാനും, ഇവരുടെ വർഗ്ഗീയ അജണ്ടകളെ തിരിച്ചറിഞ്ഞു പ്രതികരിക്കാനും തുറന്ന് കാട്ടാനും കഴിയണമെന്നും RSS ന്റെ ഇത്തരം വർഗ്ഗീയ പ്രവർത്തനങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും.ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് DYFI  നേതൃത്വം കൊടുക്കുമെന്നും പ്രസ്ഥാവന പ്രസ്ഥാവനയിൽ പറഞ്ഞു.

Previous Post Next Post