കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ ഫെബ്രുവരി 12 ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക - CITU


ചട്ടുകപ്പാറ :- നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) ചെറാട്ട്മൂല യൂണിറ്റ് കൺവെൻഷൻ  സംഘടിപ്പിച്ചു. കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി കർഷകദ്രോഹ നയങ്ങൾ തിരുത്തണമെന്നും തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി 12ന് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു. 

CITU മയ്യിൽ ഏരിയ പ്രസിഡണ്ട് കെ.നാണു ഉദ്ഘാടനം ചെയ്തു. പി.പി പവിത്രൻ അദ്ധ്യക്ഷത  വഹിച്ചു. നിർമ്മാണ തൊഴിലാളി യൂണിയൻ വേശാല ഡിവിഷൻ സെക്രട്ടറി കെ.രാമചന്ദ്രൻ, പ്രസിഡണ്ട് എ.കൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബി.ദാമോദരൻ സ്വാഗതം പറഞ്ഞു.



Previous Post Next Post