ചട്ടുകപ്പാറ :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം യുവജനവേദിയുടെ ആഭിമുഖ്യത്തിൽ മോട്ടിവേഷൻ & കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും NSS കോർഡിനേറ്ററുമായ സി.വി ഹരീഷ് കുമാർ നേതൃത്വം നൽകി.
ഇഎം.എസ് മന്ദിരത്തിൽ നടന്ന പരിപാടിയിൽ വായനശാല യുവജനവേദി പ്രസിഡണ്ട് കെ.പ്രത്യുഷ് അധ്യക്ഷനായി. യുവജനവേദി സെക്രട്ടറി ഷിബിൻ എ.പി സ്വാഗതവും വായനശാല എക്സിക്യൂട്ടീവ് മെമ്പർ അഭിഷേക് നന്ദിയും പറഞ്ഞു.
