പവർ ക്രിക്കറ്റ് ക്ലബ് ഏകദിന ക്രിക്കറ്റ് ലീഗിൽ എയ്സ് ബിൽഡേഴ്സ് ചാമ്പ്യന്മാരായി



മയ്യിൽ :- പവർ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന 30 ഓവർ വൈറ്റ് സ്റ്റിച്ച് ബോൾ ഏകദിന ക്രിക്കറ്റ് ലീഗിൽ നാച്ചുറൽ സ്റ്റോൺ പാടിക്കുന്നിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി എയ്സ് ബിൽഡേഴ്സ് മയ്യിൽ ചാമ്പ്യന്മാരായി. മത്സരത്തിൽ ഹാട്രിക് അടക്കം 4 വിക്കറ്റ് നേടിയ എയ്സ് ബിൽഡേഴ്സിന്റെ നിയാസിനെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു.

ലയൺസ് ക്ലബ് എ.സി.എസ് രാജ് മോഹൻ എ.കെ വിശിഷ്ടാതിഥിയായി. സംഘാടകസമിതി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത് കൺവീനർ ബാബു പണ്ണേരി എം.വി അബ്ദുള്ള, പി.വി ശരത്ത്, സി.പ്രമോദ് എന്നിവർ സംസാരിച്ചു. മത്സരത്തിൽ 96 റൺസ് എടുത്ത് പുറത്താകാതെ നിന്ന എയ്സ് ബിൽഡേഴ്സ് താരം ജസീമും 75 റൺസ് എടുത്ത നാച്ചുറൽ സ്റ്റോൺ താരം ശരത്തും മികച്ച പ്രകടനം കാഴ്ചവച്ചു. 



Previous Post Next Post