പഴശ്ശി ഡാമിൽ നിന്ന് കനാൽ വഴി വെള്ളമെത്തി; കൊളച്ചേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കർഷകർക്ക് ആശ്വാസം


ഇരിട്ടി :- ജില്ലയുടെ മൂന്നിൽ രണ്ട് പ്രദേശങ്ങളിൽ കുടിവെള്ളം നൽകുന്ന പഴശ്ശി ഡാമിൽ നിന്ന് കാർഷിക ജലസേചനത്തിനും വെള്ളമെത്തി. മൂന്ന് ഷട്ടർ പത്ത് സെന്റീമിറ്റർ ഉയർത്തി ജനുവരി 15നാണ് ജലസേചനത്തിന് വെള്ളം തുറന്ന് വിട്ടത്. 72 മണിക്കൂർ പിന്നിട്ടതോടെ വെളിയമ്പ്ര ഡാമിൽ നിന്നും 42.5 കിലോമീറ്റർ അകലെയുള്ള പറശ്ശിനിക്കടവ് നീർപ്പാലത്തിൽ വെള്ളം കുതിച്ചെത്തി. കഴിഞ്ഞ കൊല്ലം ഫെബ്രുവരിയിലാണ് പറശ്ശിനിയിൽ പഴശ്ശിഡാമിലെ വെള്ളം എത്തിയത്. കഴിഞ്ഞ കൊല്ലം പറശ്ശിനിക്കടവ് നീർപ്പാലത്തിൽ വെള്ളമെത്താൻ 15 ദിവസമെടുത്തിരുന്നു. ഇത്തവണ 72 മണിക്കൂർ കൊണ്ട് വെള്ളം എത്തിക്കാനായി മട്ടന്നൂർ, അഞ്ചരക്കണ്ടി, കൂടാളി, മയ്യിൽ, നണിയൂർ പ്രദേശങ്ങളിലൂടെ തടസ്സമില്ലാതെ ഒഴുക്കിൽ ജനുവരി 17ന് വൈകുന്നേരം പഴശ്ശി ഡാമിൽ നിന്നുള്ള വെള്ളം പറശ്ശിനി നീർപ്പാലം തൊട്ടു തുടർന്ന് നണിയൂർ പാടശേഖരത്തിലേക്ക് കൈക്കനാൽ തുറന്ന് ജലവിതരണം നടത്തി.

കൊളച്ചേരി, പെരുമാച്ചേരി പാടശേഖരങ്ങളിലേക്ക് ജലവിതരണം നടത്താൻ കരിങ്കൽക്കുഴി ഭാഗത്ത് ഷട്ടർ അടച്ച് വെള്ളം കെട്ടി നിർത്തുന്നുണ്ട്. പ്രതിക്ഷിച്ചതിലും വേഗത്തിൽ വെള്ളം പറശ്ശിനിക്കടവ് എത്തിയതിനാൽ കാട്ടാമ്പള്ളി ബ്രാഞ്ച് കനാലിൽ ജലസേചനം സാധ്യമാക്കാൻ ബ്രാഞ്ച് കനാൽ ഷട്ടർ 30 സെന്റീമീറ്റർ തുറന്നു. അഴിക്കൽ ബ്രാഞ്ച് കനാലിൽ 12 കിലോമീറ്റർ വരെയും എടക്കാട് ബ്രാഞ്ച് കനാൽ ചെയിനേജ് എട്ട് കിലോമീറ്റർ വരെയും വെള്ളം തുറന്ന് വിട്ട് ട്രയൽ റൺ നടത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടി വിജയം കണ്ടാൽ മുണ്ടേരി പഞ്ചായത്ത്, കണ്ണൂർ കോർപ്പറേഷൻ ഭാഗങ്ങളിലും വെള്ളമെത്തും.

Previous Post Next Post