പള്ളിപ്പറമ്പ് :- SKSSF പള്ളിപ്പറമ്പ് ശാഖ മജ്ലിസുന്നൂർ വാർഷികവും സമസ്ത നൂറാം വാർഷിക പ്രചരണ സമ്മേളനവും ജനുവരി 13 ചൊവ്വാഴ്ച രാത്രി 8 മണിക്ക് പള്ളിപ്പറമ്പ് ഇസ്ലാമിക് സെന്ററിൽ നടക്കും.
അബ്ദുൽ ഖാദർ സഖാഫിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ മുസ്തഫ ഉദ്ഘാടനം ചെയ്യും. അബൂബക്കർ സിദ്ദിഖ് അസ്ഹരി പ്രഭാഷണം നടത്തും. അഹമ്മദ് ഉസ്താദ് പ്രാർത്ഥനയും ഹാഫിള് മുഹമ്മദ് ഖിറാഅത്തും നിർവഹിക്കും.
