തിരുവനന്തപുരം :- പ്രവാസി. വി.ഐ.പി വോട്ടർമാർക്ക് എസ്.ഐ.ആർ ഹിയറിങിൽ ഇളവ് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇവർക്ക് നേരിട്ട് ഹിയറിങ്ങിന് ഹാജരാകാതെ രേഖകൾ സമർപ്പിച്ച് വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യൂ ഖേൽക്കർ അറിയിച്ചു.
രേഖകളുടെ കാര്യത്തിൽ തൃപ്‌തരെങ്കിൽ ഉടൻ നടപടി പൂർത്തിയാക്കാനുള്ള അധികാരം ഇ.ആർ.ഒ, എ.ഇ.ആർ.ഒമാരിൽ നിക്ഷിപ്തമാണ്. നോട്ടിസ് ലഭിച്ച്, ഇ.ആർ.ഒ അല്ലെങ്കിൽ എ.ഇ.ആർഒക്ക് മുൻപാകെ ഹാജരാകേണ്ട തീയതികളിൽ രേഖകൾ സമർപ്പിക്കുകയാണെങ്കിൽ പ്രവാസി, വി.ഐ.പി വോട്ടർമാരെ ഇലക്ടറൽ റോളിൽ ഉൾപ്പെടുത്താനുള്ള സംവിധാനം ആപ്പിൽ പ്രവർത്തനക്ഷമമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
