തെരുവുനായ ആക്രമണം ; നഷ്ടപരിഹാര കമ്മിറ്റിയുടെ ആദ്യ സിറ്റിങ്ങിൽ 11 പരാതികൾ പരിഗണിച്ചു


തലശ്ശേരി :- തെരുവുനായ കടിച്ചതിനുള്ള നഷ്ടപരിഹാര കമ്മിറ്റിയുടെ ആദ്യ സിറ്റിങ്ങിൽ 11 പരാതികൾ പരിഗണിച്ചു. മൊകേരി പഞ്ചായത്തിലെ 8 പരാതികളും കണ്ണൂർ കോർപ്പറേഷൻ, എരുവശ്ശി, കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്തുകളിലെ ഓരോ പരാതികളുമാണ് ഇന്നലെ പരിഗണനയ്ക്കെത്തിയത്. 8 പരാതിക്കാർ നേരിട്ടു ഹാജരായി. കക്ഷികൾ നേരിട്ടു ഹാജരാകാത്ത 3 പരാതികൾ മറ്റൊരു ദിവസത്തേക്ക് മാറ്റി. കമ്മിറ്റി ചെയർപഴ്സ‌ൺ സീനിയർ ഡിവിഷൻ സിവിൽ ജഡ്‌ജി പി.മഞ്ജു, അംഗങ്ങളായ ഡിഎംഒ കെ.ടി രേഖ, വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ.എം.വിനോദ് കുമാർ, തദ്ദേശ ഭരണവകുപ്പ് ജോ.ഡയറക്ട‌ർ ടി.ജെ അരുൺ എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു.

മൊകേരി പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത്, കടന്നപ്പള്ളി -പാണപ്പുഴ അസിസ്‌റ്റൻ്റ് സെക്രട്ടറി പി.കെ സജിത, എരുവേശി പഞ്ചായത്ത് ഹെഡ് ക്ലാർക്ക് യു.ബിജി തോ മസ്, കണ്ണൂർ കോർപറേഷൻ സിസിഎം ഷൻ പി.ജോസ് എന്നിവർ കമ്മിറ്റി മുൻപാകെ ഹാജരായി. പരാതിക്കാരിൽ നിന്നും തദ്ദേശ ഭരണ സ്ഥാപന ഉദ്യോഗസ്ഥരിൽ നിന്നും കമ്മിറ്റി തെളിവെടുത്തു. മൊകേരിയി ലെ പി.വി ചന്ദ്രൻ, പുത്തൻ വീ ട്ടിൽ ലീല, കുഞ്ഞിപ്പറമ്പത്ത് നളിനി, തുടങ്ങിയവരാണ് ഇന്നലെ കമ്മിറ്റിക്ക് മുൻപിൽ ഹാജരായി തെളിവു നൽകി.

Previous Post Next Post