കൊളച്ചേരി:-ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃയോഗവും അനുമോദന സദസ്സും നടത്തി.ഈശാനമംഗലം സ്ഥിതി ചെയ്യുന്ന ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ നടന്ന മീറ്റിംഗിൽ പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു. ബി.ജെ.പി. ജില്ലാ സെക്രട്ടറി അരുൺ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.
മഹിളാ മോർച്ച മയ്യിൽ മണ്ഡലം പ്രസിഡണ്ട് ഷംന,ജനറൽ സെക്രട്ടറി സലിന എൻ., വൈസ് പ്രസിഡണ്ട് സരള സി., സെക്രട്ടറിമാരായ സുമതി, സുജാത എന്നിവരെ ഷാൾ അണിയിച്ച് അനുമോദിച്ചു.വാർഡ് മെംബർ ഗീത വി.വി.,മുണ്ടേരി ചന്ദ്രൻ, ഷംന, ശ്രീഷ് മീനാത്ത് എന്നിവർ പ്രസംഗിച്ചു.ദേവരാജൻ പി.വി. സ്വാഗതവും പ്രതീപൻ ടി നന്ദിയും പറഞ്ഞു.


