'പുകവലിമൂലം മസ്‌തിഷ്കാഘാതമുണ്ടായാൽ ഭിന്നശേഷി പെൻഷൻ ഇല്ല' - സുപ്രീംകോടതി


ന്യൂഡൽഹി :- പുകവലിയെത്തുടർന്ന് മസ്‌തിഷ്കാഘാതമുണ്ടായാൽ ഭിന്നശേഷി പെൻഷന് അർഹതയില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. 1961ലെ ആർമി പെൻഷൻ വ്യവസ്ഥകളും 2002 ലെ മെഡിക്കൽ ഓഫിസർ മാർക്കുള്ള മാർഗരേഖയും ചൂണ്ടിക്കാട്ടിയാണ് മുൻ കരസേനാ ഉദ്യോഗസ്‌ഥൻ നൽകിയ ഹർജി തള്ളിയത്.

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾക്കും മദ്യം, പുകയില, ലഹരിമരുന്ന് എന്നിവയുടെ അമിത ഉപയോഗത്തിലൂടെയുണ്ടാകുന്ന വൈകല്യത്തിനും മരണത്തിനും നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നും ഇതെല്ലാം വ്യക്തിയുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിദിനം 10 ബീഡി വലിക്കുന്ന ശീലം വിമുക്ത സൈനികന് ഉണ്ടായിരുന്നുവെന്നു മെഡിക്കൽ രേഖകളിൽ വ്യക്തമാണെന്നു സുപ്രീംകോടതി വ്യക്തമാക്കി. ശീലത്തെ സൈനികസേവനവുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്നു വാദിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.

Previous Post Next Post