ചേലേരി ആശാരിച്ചാൽ ശ്രീ തായ്‌പരദേവത ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി



ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്‌പരദേവത ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് ചൊവ്വാഴ്ച തുടക്കമായി. കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. ഇന്ന് ഫെബ്രുവരി 18 ബുധനാഴ്‌ച വൈകുന്നേരം 6 മണിക്ക് ദീപാരാധന, ചുറ്റുവിളക്ക്, ദീപസ്തംഭം തെളിയിക്കൽ, 6.30 ന് ദേശവാസികൾ അവതരിപ്പിക്കുന്ന കലാസന്ധ്യ. തുടർന്ന് നാട്ട്യകലാക്ഷേത്രത്തിൻ്റെ നൃത്ത അരങ്ങേറ്റം.

ഫെബ്രുവരി 19 വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് ഈശാനമംഗലം നാരായണിയ സത്സംഗ നാരായണീയ പാരായണം .4.30നു കുടസമർപ്പണം. 5 മണിക്ക് കൊടിയിലതോറ്റം. 6.30 ന് ഇളങ്കോലം, 8 മണിക്ക് ഗുളികൻ വെള്ളാട്ടം, 8.30 ന് വിഷ്‌ണുമൂർത്തി വെള്ളാട്ടം, 10 മണിക്ക് ആളോറ വയനാട്ട്കുലവൻ ക്ഷേത്രത്തിൽ നിന്ന് തിരുമുൽ കാഴ്ച.

ഫെബ്രുവരി 20 വെള്ളിയാഴ്‌ച രാവിലെ 4.30 ശ്രീ ദൈവത്താർ ഗൂളികൻ പുറപ്പാട്, 6 മണിക്ക് തായ്പ‌രദേവത തിരുമുടി നിവരലും കെട്ടിയാടലും, 7 മണിക്ക് വിഷ്ണുമൂർത്തി പുറപ്പാട്, ഉച്ചക്ക് 1 മണിക്ക് പ്രസാദസദ്യ, 2 മണിക്ക് സമ്മാന കൂപ്പൺ നറുക്കെടുപ്പ്. എല്ലാ ദിവസവും രാത്രി പ്രസാദസദ്യയും ഉണ്ടായിരിക്കും.


Previous Post Next Post