പള്ളിപ്പറമ്പ് :- കേരള മുസ്ലിം ജമാഅത്ത് SYS, SSF എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എൻ.കെ മുഹമ്മദ് ഹാജി അനുസ്മരണവും ദുആ മജ്ലിസും നടത്തി. കേരള മുസ്ലീം ജമാഅത്ത് പ്രസിഡന്റ് സി.എം മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു.
അഷറഫ് സഖാഫി ദുആ മജ്ലിസിന് നേതൃത്വം നൽകി. ആഷിഖ് സഖാഫി, ഹാഫിസ് അൽസ്വാദ് ഹിഷാമി, ബിഷിർ ഷാമിൽ ഇർഫാനി, റാഫി ഹാജി, മൂസ ടി.എം, കെ.എൻ മുസ്തഫ ഹാജി, ഫഹദ് പി.പി, സൽമാൻ ടി.വി തുടങ്ങിയവർ പങ്കെടുത്തു.
