കൊളച്ചേരി :- പെൻഷൻ പരിഷ്ക്കരണ കമ്മറ്റി ഉടൻ രൂപീകരിക്കുമെന്നും കുടിശ്ശിക ആനുകൂല്യങ്ങൾ മുഴുവൻ മാർച്ച് മാസത്തോടെ അനുവദിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള കേരള സർക്കാരിൻ്റെ ബജറ്റ് വാഗ്ദാനത്തിൽ സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊളച്ചേരി സബ്ബ് ട്രഷറിക്കു മുന്നിൽ ആഹ്ലാദപ്രകടനം നടത്തി.
ബ്ലോക്ക് പ്രസിഡണ്ട് കെ.വി യശോദ ടീച്ചർ, സെക്രട്ടറി സി.പത്മനാഭൻ, സംസ്ഥാന കമ്മറ്റിമെമ്പർ ഇ.മുകുന്ദൻ, കെ.ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കെ.വി യശോദ ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇ.മുകുന്ദൻ, കൈപ്രത്ത് നാരായണൻ, കെ.ബാലകൃഷ്ണൻ, സി.കെ ജനാർദ്ദനൻ നമ്പ്യാർ, പി.നാരായണൻ, കെ.ദാമോദരൻ, പി.ബാലൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി.പത്മനാഭൻ സ്വാഗതവും പി.പി അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.

