മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. മയ്യിൽ സാറ്റ്ക്കോസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി മുൻ എം.എൽ.എ ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി.കെ ബാലകൃഷ്ണൻ 2026-27 വർഷത്തെ വികസന പദ്ധതികൾ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ യു.ജനാർദ്ദനൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.ദിവാകരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി ശ്രീജിനി സ്വാഗതം പറഞ്ഞു. സെമിനാറിൽ മുന്നോറോളം വോട്ടർമാർ പങ്കെടുത്തു.
.
