കൂത്തുപറമ്പ് :- കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യവ്യാപാരി മരിച്ചു. കൂത്തുപറമ്പ് നരവൂരിലെ എൻ പ്രദീപനാണ് മരിച്ചത്. ഇന്ന് പുലർച്ചെ കതിരൂർ മൂന്നാം മൈലിൽ വച്ചായിരുന്നു സംഭവം.
തലശ്ശേരി മാർക്കറ്റിൽ നിന്നും മത്സ്യമെടുത്ത് മടങ്ങുമായിരുന്ന പ്രദീപൻ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് കുറുകെ അപ്രതീക്ഷിതമായി കാട്ടുപന്നി കുറുകെ ചാടി. തുടർന്ന് ഓട്ടോറിക്ഷ മറിയുകയായിരുന്നു. സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
