അഖിലേന്ത്യാ പണിമുടക്ക് ; ട്രേഡ് യൂണിയൻ സംയുക്ത സമിതി കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും നടത്തി



കണ്ണൂർ :- തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ, കർഷക വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി തകർന്ന നടപടികൾ പിൻ വലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പണിമുടക്കിൻ്റെ ഭാഗമായി ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. 

വിവിധ സർവീസ് സംഘടനകളും കേരള പത്രപ്രവർത്തക യൂണിയനും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. റെയിൽവെ സ്റ്റേഷന് മുൻപിൽ നടന്ന പ്രതി'ഷേധ ധർണ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. താവം ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ, സി.പി മുരളി, കെ.പി സഹദേവൻ, പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡൻ്റ് സി.സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. കെ.മനോഹരൻ സ്വാഗതം പറഞ്ഞു.

Previous Post Next Post