കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS കമ്മ്യൂണിറ്റി ബേസ്ഡ് ടൂറിസം സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിച്ചു. കൊളച്ചേരി പഞ്ചായത്ത് ഹാളിൽ നടന്ന ദ്വിദിന പരിശീലനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റഹ്മത്ത് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ CDS വൈസ് ചെയർപേഴ്സൺ രേഷ്മ.കെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സജീവൻ ആശംസയർപ്പിച്ചു. CBT മെന്റർ ഷുഹാദ്, MEC സംഗീത, ശരണ്യ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. ചെയർപേഴ്സൺ റിജിന.പി സ്വാഗതം പറഞ്ഞു. കണ്ണൂർ ജില്ലയിൽ രണ്ടു പഞ്ചായത്തുകളാണ് തിരഞ്ഞെടുത്തത് ധർമ്മടം, കൊളച്ചേരി.









