നാറാത്ത്:- ചെന്നയിൽ നടന്ന ഏഷ്യൻ പസഫിക്സ് ഒളിമ്പിക്സിൽ രണ്ട് ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ അനികാ പ്രകാശനെ നാറാത്ത് കായോഗം ആദരിച്ചു.പാർവതി വനിതാ സംഘം പ്രസിഡണ്ട് കെ.എം ലീല കേഷ് അവാർഡ് നൽകി. പി.ആർ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. പ്രഭാകരൻ നമ്പ്യാർ സ്വാഗതവും എം.വി പവിത്രൻ നന്ദിയും പറഞ്ഞു.
