ചെങ്ങളായി :- മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത് ജനകീയ ശുചീകരണം സംഘടിപ്പിച്ചു. സംസ്ഥാനപാതയ്ക്ക് ഇരുവശവുമായി നെടുമുണ്ട മുതൽ പരിപ്പായി വരെയുള്ള സ്ഥലങ്ങൾ മാലിന്യ മുക്ത ക്യാമ്പയിന്റെ ഭാഗമായി ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപിന ബി.പി പരിപ്പായിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ജനപ്രതിനിധികൾ, ഹരിതകർമ്മസേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുജനങ്ങൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. എം.വി ബിന്ദു, പി.വി രാജൻ, റെജീന മുനീർ എന്നിവർ നേതൃത്വം നൽകി. വളക്കൈയിൽ വൈസ് പ്രസിഡന്റ് കെ.കെ രവി , ശൈലേഷ് ബാബു, സഫൂറ ഹാരിസ് എന്നിവർ നേതൃത്വം നൽകി. നിടുമുണ്ടയിൽ എൻ.നാരായണൻ, ടി.രാജ്കുമാർ, പി.കെ സിന്ധു, സുനീഷ്.കെ, രജിത.പി എന്നിവർ നേതൃത്വം നൽകി.

