മയ്യിൽ :- സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ ആഹ്വാന പ്രകാരം വള്ളിയോട്ടുവയൽ ജയകേരള വായനശാല സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിന സദസ്സുകൾ സമാപിച്ചു. സമാപന സദസ്സിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വം എന്ന വിഷയത്തിൽ മുതിർന്ന എഴുത്തുകാരൻ കെ.ബാലകൃഷ്ണൻ പ്രഭാഷണം നടത്തി.
പരിപാടിയോടനുബന്ധിച്ച് ' വനിതാ വേദി സംഘടിപ്പിച്ച രുചിയരങ്ങ്' പലഹാര മേളയിൽ വൈവിധ്യമാർന്ന പതിനഞ്ചിലേറെ പലഹാരങ്ങളുടെ പ്രദർശനവും വിതരണവും നടത്തി. റിപ്ലബ്ലിക്ക് ദിന സദസ്സുകളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു. വായനശാല പ്രസിഡണ്ട് വി.വി ദേവദാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.പി രാജൻ സ്വാഗതവും സി.കെ ശോഭന നന്ദിയും പറഞ്ഞു.
-
