നാറാത്ത് :- സാമൂഹിക-സാസ്‌കാരിക രംഗങ്ങളിലും ജൈവ വൈവിധ്യ സംരക്ഷണത്തിലും വർഷങ്ങളായി ശ്രദ്ധേയമായ നാറാത്ത് കൊട്ടിച്ചാൽ അംഗൻവാടി സംസ്ഥാനത്തെ മികച്ച അംഗൻവാടിയായി തെരഞ്ഞെടുത്തു.
2001-ൽ ആരംഭിച്ച അംഗൻവാടിക്ക് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന എ എൽ എം എസ് സിയും അവാർഡിന് അർഹമാക്കി. അംഗൻവാടി വർക്കറായ കെ.ലീനയ്ക്ക് 2015-16 വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. സഹായി സുലേഖയാണ് സഹായി. നാറാത്ത് പഞ്ചായത്തിലെ ഏക മാതൃകാ അങ്കണവാടിയാണിത്.
