മഞ്ചേശ്വരത്തെ ഇരട്ടകൊലപാതകം ; കൊലയ്ക്ക് കാരണമായത് കുടുംബ പ്രശ്ന‌ം ചർച്ച ചെയ്യുന്നതിനിടെയുള്ള വാക്കുതർക്കം, പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു


കാസർഗോഡ് :- മഞ്ചേശ്വരം തുമിനാട് മകളേയും ബന്ധുവിനേയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഉമ്മർ ഫറൂഖിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. എന്താണ് സംഭവിച്ചതെന്നും കൊല നടത്തിയത് എങ്ങനെയെന്നും പ്രതി പൊലീസിനോട് വിശദീകരിച്ചു. ഉമ്മർ ഫറൂഖും ഭാര്യ താഹിറയും തമ്മിലുള്ള കുടുംബ പ്രശ്ന‌ം ചർച്ച ചെയ്യുന്നതിന് ഇടയിലുണ്ടായ വാക്കുതർക്കമാണ് രണ്ട് കൊലപാതകങ്ങളിൽ കലാശിച്ചത്. 

ഷേക്കുഞ്ഞിയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ പുതിയ കത്തി വാങ്ങിയാണ് പ്രതി എത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് 18 വയസ് മാത്രമുള്ള ഏക മകൾ മറിയം ജുമൈലയേയും ബന്ധു ഷേക്കുഞ്ഞിയേയും ഉമ്മർ ഫറൂഖ് വെട്ടികൊലപ്പെടുത്തിയത്. തെളിവെടുപ്പിൻ എത്തിച്ചപ്പോൾ പ്രതിയുടെ ഭാര്യ താഹിറയും ബന്ധുക്കളും അയാൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. 

Previous Post Next Post