ഏച്ചൂർ കോട്ടം ശിവക്ഷേത്രം ഊട്ടുത്സവം ; നെയ്യമൃതുകാർ വ്രതം കുറിച്ചു


മുണ്ടേരി :- ഏച്ചൂർ കോട്ടം ശിവക്ഷേത്രത്തിൽ 12 മുതൽ 20 വരെ നടക്കുന്ന ഊട്ടുത്സവത്തിന്റെ പ്രധാന ചടങ്ങായ നെയ്യമൃത് സമർപ്പണത്തിനായി നെയ്യമൃതുകാർ ക്ഷേത്രത്തിലെത്തി വ്രതം കുറിച്ചു. മുണ്ടേരി, ഏച്ചൂർ, കൊളച്ചേരി, വാരം, എളയാവൂർ, ചേലോറ എന്നിവിടങ്ങളിലായി ആറ് നെയ്യമൃത് മഠങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഫെബ്രുവരി 12 ന് ഉച്ചയ്ക്ക് 2 മണിക്ക് വ്രതക്കാർ വിവിധ മഠങ്ങളിൽ പ്രവേശിക്കും. 

മഠം കാരണവന്മാരായ എ.എ ബാലകൃഷ്ണൻ നമ്പ്യാർ, പി.രവീന്ദ്രൻ നമ്പ്യാർ, വി.ഇ ഷൈജു, സി.ഒ കുഞ്ഞി ക്കണ്ണൻ, എം.വി നാരായണൻ, എം.പി സതീശൻ എന്നിവരുടെ നേതൃത്വത്തിൽ ഫെബ്രുവരി 18 ന് വൈകുന്നേരം 4 മണിക്ക് ക്ഷേത്രത്തിലെത്തി നെയ്യമൃത് സമർപ്പിക്കും. രാത്രി 11 മണിക്ക് ക്ഷേത്രം തന്ത്രി കോറമംഗലീ ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നെയ്യഭിഷേകം നടക്കും.

Previous Post Next Post