ഹജ്ജ് യാത്രക്കാർക്ക് ആരോഗ്യ പരിശോധനയ്ക്ക് സൗകര്യം


കണ്ണൂർ :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോവുന്നവർക്കുള്ള ആരോഗ്യ പരിശോധനയ്ക്ക് ജില്ലയിൽ ഒരുക്കങ്ങൾ ഏർപ്പെടുത്തി. കണ്ണൂർ ഹെഡ് ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ, ആറ് താലൂക്ക് ആസ്പത്രികൾ, 15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലാണ് സൗകര്യമൊരുക്കിയത്. കൊറോണ വാക്‌സിൻ എടുത്തിട്ടില്ലാത്തവർക്ക് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആസ്പത്രിയിൽ അതിനുള്ള സൗകര്യമുണ്ട്.

ഡി.എം.ഒ. ഡോ. പി.കെ രേഖ, ആർ.സി.എച്ച് ഓഫീസർ ഡോ. അശ്വിൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ജില്ലയിൽ മെഡിക്കൽ ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. 19 വരെ ക്യാമ്പുകൾ തുടരും. 1540 ഹാജിമാർക്കാണ് ജില്ലയിൽ നിന്ന് ഇത്തവണ ഹജ്ജിനു അവസരം ലഭിച്ചത്. 21-ന് ശേഷം മെഡിക്കൽ പരിശോധനാ ക്യാമ്പുകൾ തിരഞ്ഞെടുക്കപ്പെട്ട ആസ്പത്രികൾ കേന്ദ്രികരിച്ചു നടക്കും. നിയോജക മണ്ഡലം അടിസ്ഥാനത്തിലാണ് മെഡിക്കൽ ക്യാമ്പും, ഹെൽത്ത് സ്ത്രീനിങ് ക്യാമ്പും നടക്കുക. ട്രെയിനർമാർ നിർദേശിക്കുന്ന കേന്ദ്രങ്ങളിൽ മാത്രമേ പരിശോധന നടത്താവൂവെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയിനിങ് ഓർഗനൈസർ നിസാർ അതിരകം അറിയിച്ചു.

Previous Post Next Post