ഷാർജ :- ഷാർജ ഹൽവാൻ ഗ്രൗണ്ടിൽ നടന്ന PCL പാലത്തുങ്കര വിന്റർ ക്രിക്കറ്റ് ലീഗ് സീസൺ 02 ക്രിക്കറ്റ് ടൂർണമെന്റിൽ AL PCC പാലത്തുങ്കര ടീം ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ പള്ളിപ്പറമ്പ് സൂപ്പർ കിംഗ്സ് റണ്ണേഴ്‌സ് അപ്പ് ആയി.
ട്രോഫി വിതരണ ചടങ്ങിൽ പ്രൈം സ്പോൺസർ നൂറുദ്ദീൻ പുളിക്കൽ, വിശിഷ്ടാതിഥി റാഫി പറമ്പിൽ എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു.
വിശിഷ്ടാതിഥിയായ മൻസൂർ ടി.പി റണ്ണേഴ്‌സ് അപ് ട്രോഫി വിതരണം ചെയ്തു. ചടങ്ങിൽ ടി.വി മുജീബ് ( പെർഫ്യൂം മൗണ്ടെയ്ൻ), കാരോത്ത് ഷുഹൈബ്, കെ.എൻ മുനീർ കൊരത്തങ്കണ്ടി, റഷീദ് തൈവളപ്പ്, മുഹമ്മദ്കുഞ്ഞി, അമീർ.എൽ, ഹക്കീം സദ്ദാംമുക്ക്, പി.ടി മൊയ്‌ദു എന്നിവർ ആശംസകളർപ്പിച്ചു.
നാട്ടിൽ വെച്ച് മരണപ്പെട്ട പള്ളിപ്പറമ്പ് സ്വദേശികളായ മുൻ പ്രവാസികൾ ഹംസ മൗലവി, എൻ.കെ മുഹമ്മദ് എന്നിവർക്കുള്ള മയ്യിത്ത് നിസ്കാരവും പ്രാർത്ഥനയും നടത്തി. പി.ടി മൊയ്‌ദു മൗലവി നേതൃത്വം നൽകി.

