കണ്ണൂർ - ജിദ്ദ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വീണ്ടും ആരംഭിക്കും


മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ജിദ്ദ സർവീസ് വീണ്ടും ആരംഭിക്കും. വിൻ്റർ ഷെഡ്യൂളിലായിരിക്കും സർവീസ് പുനരാരംഭിക്കുന്നത്. മാർച്ച് 31 ന് ബുക്കിങ് ആരംഭിക്കും. ആഴ്‌ചയിൽ 2 ദിവസമായിരിക്കും സർവീസ് നടത്തുക.

ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 6.30 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 10 മണിക്ക് ജിദ്ദയിൽ എത്തും. തിരിച്ച് ജിദ്ദയിൽ നിന്ന് പ്രാദേശിക സമയം 11 മണിക്ക് പുറപ്പെട്ട് വൈകുന്നേരം 7.30 ന് കണ്ണൂരിൽ എത്തിച്ചേരുന്ന തരത്തിലാണ്  സമയക്രമം.

Previous Post Next Post