ഭക്ഷണത്തിലെ ഉപ്പ് ഉപയോഗം കുറയ്ക്കണം ; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി :- ഭക്ഷണത്തിലെ ഉപ്പ് ഉപയോഗം കുറയ്ക്കണമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നൽകി. ഉപ്പിന്റെ അമിതോപയോഗം രക്തസമ്മർദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്നുവെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനം പരാമർശിച്ചാണ് ജാഗ്രതാനിർദേശം. ഭക്ഷണത്തിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് കുറയ്ക്കുന്നതു പ്രോത്സാഹിപ്പിക്കാനായി ദേശീയ ഭക്ഷ്യസുരക്ഷ അതോറിറ്റിയുമായി സഹകരിച്ച് ബോധവൽക്കരണ പരിപാടി നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.
