കൊളച്ചേരി ശ്രീ പുന്നോത്ത് ശിവക്ഷേത്രം ശിവരാത്രി മഹോത്സവം ഇന്നും നാളെയും


കൊളച്ചേരി :- കൊളച്ചേരി ശ്രീ പുന്നോത്ത് ശിവക്ഷേത്രം ശിവരാത്രി മഹോത്സവം ഇന്നും നാളെയും നടക്കും. ഇന്ന് ഫെബ്രുവരി 14 ശനിയാഴ്ച ദീപരാധന, നിർമാല, തുടർന്ന് പുന്നോത്തപ്പന് ദീപ സമർപ്പണം.

ഫെബ്രുവരി 15 ഞായറാഴ്ച രാവിലെ അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, നവകപൂജ, ബലിബിംബം എഴുന്നള്ളിപ്പ്, ഉച്ചപൂജ, ശ്രീഭൂതബലി. രാത്രി 7.30 ന് തിടമ്പ് നൃത്തം. രാത്രി 8. 30 ന് JK ഓർക്കസ്ട്ര അവതരിപ്പിക്കുന്ന മെഗാഷോ, ദേശവാസികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

Previous Post Next Post