തിരുവനന്തപുരം :- വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ റീത്തുമായി എത്തിയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. രാവിലെ എട്ട് മണിയോടെ വീണ ജോർജിന്റെ വീടിന് മുന്നിൽ പൊലീസിനെ മറി കടന്ന് ഇരച്ച് കയറിയ പ്രവർത്തകർ വീടിന്റെ വാതിലിൽ റീത്ത് വെച്ചു. പിന്നീട് പോലീസ് ഉദ്യോഗസ്ഥർ റീത്ത് എടുത്ത് മാറ്റി.
മന്ത്രിയുടെ ഔദ്യോഗിക വീടിന് വസതിക്ക് മുന്നിൽ വൻ സുരക്ഷാ വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. മൂന്ന് പോലീസുകാർ മാത്രമാണ് മന്ത്രിയുടെ വീടിന് മുന്നിൽ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. പ്രതിഷേധം ഉണ്ടായി 15 മിനിറ്റിന് ശേഷമാണ് കൂടുതൽ പോലീസുകാർ എത്തുന്നത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ കയ്യേറ്റം. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാൻ അനുവദിക്കാതെ പ്രവർത്തകർ പ്രതിഷേധിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷം പ്രവർത്തകരെ പോലീസ് പിരിച്ച് വിട്ടു.
