മയ്യിൽ:-വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം പ്രശസ്ത കവിയും, സാംസ്കാരിക പ്രവർത്തകനുമായ ശ്രീ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.തുടർന്ന് ക്ഷേത്ര മാതൃ സമിതിയുടെ തിരുവാതിരക്കളി, പ്രശസ്ത ഗായകരും, കലാകാരൻമാരും അണിനിരന്ന മ്യൂസിക് ഇവന്റും അരങ്ങേറി
ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ കെ ബുജുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കൺവീനർ എ കെ രാജ്മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം യു.ലക്ഷ്മണൻ, വാർഡ് മെമ്പർ കെ വാണിദേവി, പാരമ്പര്യ ട്രസ്റ്റി മാക്കംതേരി ദാമോദരൻ നമ്പൂതിരി,ഡോ.ഐ ഉണ്ണികൃഷ്ണൻ നമ്പൂതിരി കെ ശ്രീജേഷ് എന്നിവർ സംസാരിച്ചു.
ശിവരാത്രി ദിനമായ ഇന്ന് വൈകിട്ട് 4.30 ന് ഇരട്ട തായമ്പക, ദീപാരാധന, ശിവപൂജ രാത്രി 8 മണിക്ക് അത്യപൂർവമായ ത്രി തിടമ്പ് നൃത്തം രാത്രി 11 മണിക്ക് ആകാശത്ത് വർണ്ണ വിസ്മയമൊരുക്കി നയനമനോഹരമായ ആകാശവിസ്മയം, തുടർന്ന് പ്രദേശ വാസികളായ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
