ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ വാർത്ത സമ്മേളനത്തിനിടെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധം


ആലപ്പുഴ :- ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരുടെ വാർത്ത സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. പ്രസ്മീറ്റ് നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാർ, പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ എന്നിവരാണ് വാർത്ത സമ്മേളനം നടത്തിയത്.

വാർത്തസമ്മേളനം നടക്കുന്നതിനിടെ ഡോക്ടർമാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അവരെ പോലിസ് ബലം പ്രയോഗിച്ച് നീക്കി.

Previous Post Next Post